ലക്ഷ്മീ ശരണാഗതി സ്തോത്രം
|| ലക്ഷ്മീ ശരണാഗതി സ്തോത്രം || ജലധീശസുതേ ജലജാക്ഷവൃതേ ജലജോദ്ഭവസന്നുതേ ദിവ്യമതേ. ജലജാന്തരനിത്യനിവാസരതേ ശരണം ശരണം വരലക്ഷ്മി നമഃ. പ്രണതാഖിലദേവപദാബ്ജയുഗേ ഭുവനാഖിലപോഷണ ശ്രീവിഭവേ. നവപങ്കജഹാരവിരാജഗലേ ശരണം ശരണം ഗജലക്ഷ്മി നമഃ. ഘനഭീകരകഷ്ടവിനാശകരി നിജഭക്തദരിദ്രപ്രണാശകരി. ഋണമോചനി പാവനി സൗഖ്യകരി ശരണം ശരണം ധനലക്ഷ്മി നമഃ. അതിഭീകരക്ഷാമവിനാശകരി ജഗദേകശുഭങ്കരി ധാന്യപ്രദേ. സുഖദായിനി ശ്രീഫലദാനകരി ശരണം ശരണം ശുഭലക്ഷ്മി നമഃ. സുരസംഘശുഭങ്കരി ജ്ഞാനപ്രദേ മുനിസംഘപ്രിയങ്കരി മോക്ഷപ്രദേ. നരസംഘജയങ്കരി ഭാഗ്യപ്രദേ ശരണം ശരണം ജയലക്ഷ്മി നമ. പരിസേവിതഭക്തകുലോദ്ധരിണി പരിഭാവിതദാസജനോദ്ധരിണി. മധുസൂദനമോഹിനി ശ്രീരമണി ശരണം…