|| ഭദ്രകാളി അഷ്ടകം ||
ശ്രീമച്ഛങ്കരപാണിപല്ലവകിര-
ല്ലോലംബമാലോല്ലസ-
ന്മാലാലോലകലാപകാളകബരീ-
ഭാരാവലീഭാസുരീം
കാരുണ്യാമൃതവാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീഭദ്രകാളീം ഭജേ.
ഹേലാദാരിതദാരികാസുരശിരഃ-
ശ്രീവീരപാണോന്മദ-
ശ്രേണീശോണിതശോണിമാധരപുടീം
വീടീരസാസ്വാദിനീം
പാടീരാദി സുഗന്ധിചൂചുകതടീം
ശാടീകുടീരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
ശ്രീഭദ്രകാളീം ഭജേ.
ബാലാര്‍ക്കായുതകോടിഭാസുരകിരീ-
ടാമുക്തമുഗ്ധാളക-
ശ്രേണീനിന്ദിതവാസികാമരസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനാമനുദിനം
ശ്രീഭദ്രകാളീം ഭജേ.
മാതംഗശ്രുതിഭൂഷിണീം മധുധരീ-
വാണീസുധാമോഷിണീം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസര്‍-
ഗ്ഗക്ഷേമസംഹാരിണീം
മാതംഗീം മഹിഷാസുരപ്രമഥിനീം
മാധുര്യധുര്യാകര-
ശ്രീകാരോത്തരപാണിപങ്കജപുടീം
ശ്രീഭദ്രകാളീം ഭജേ.
മാതംഗാനനബാഹുലേയജനനീം
മാതംഗസംഗാമിനീം
ചേതോഹാരി തനുച്ഛവീം ശഫരികാ-
ചക്ഷുഷ്മതീമംബികാം
ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ-
മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
ശ്രീഭദ്രകാളീം ഭജേ.
ആനന്ദൈകതരങ്ഗിണീമമലഹൃ-
ന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്-
പാടീരപങ്കോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
സ്യൂതക്വണത് കിങ്കിണീ-
മേണാങ്കാംബുജഭാസുരാസ്യനയനാം
ശ്രീഭദ്രകാളീം ഭജേ.
കാളാംഭോദകളായകോമളതനു-
ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
ന്മാലാകിലന്മൗക്തികാം
നാഭീകൂപസരോജ(കാന്തിവി)ലസ-
ച്ഛാതോദരീം ശാശ്വതീം
ദൂരീകുര്‍വയി ദേവി ഘോരദുരിതം
ശ്രീഭദ്രകാളീം ഭജേ.
ആത്മീയസ്തനകുംഭകുങ്കുമരജഃ-
പങ്കാരുണാലംകൃത-
ശ്രീകണ്ഠൗരസഭൂരിഭൂതിമമരീ-
കോടീരഹീരായിതാം
വീണാപാണിസനന്ദനന്ദിതപദാ-
മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാളമേഘപടലീം
ശ്രീഭദ്രകാളീം ഭജേ.
Found a Mistake or Error? Report it Now